Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedബാർ കോഴ വിവാദം: കെട്ടിടഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങൾക്ക് മുമ്പേ പിരിച്ചു; തെളിവുകൾ പുറത്ത്

ബാർ കോഴ വിവാദം: കെട്ടിടഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങൾക്ക് മുമ്പേ പിരിച്ചു; തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ബാർ ഉടമകളുടെ വാദങ്ങൾ പൊളിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടര ലക്ഷം ആവശ്യപ്പെട്ടത് കെട്ടിട ഫണ്ടിലേക്ക് എന്ന ബാർ ഉടമകളുടെ വാദം പൊളിയുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കെട്ടിട ഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങൾക്ക് മുമ്പേ പിരിച്ചതായും 472 ബാർ ഉടമകൾ കെട്ടിട ഫണ്ടിലേക്ക് പണം നൽകിയതിന്റെയും പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.  

അതേ സമയം, ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. വിവാദമായ ശബ്ദ രേഖ ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ അനിമോൻ നിഷേധിച്ചിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments