മെക്‌സിക്കോ സിറ്റി: തൊണ്ണൂറ്റി ഒന്‍പത് ദശലക്ഷം മെക്‌സിക്കന്‍ വോട്ടര്‍മാര്‍ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഒരുകാര്യത്തില്‍ ഉറപ്പുണ്ട്- ആര്‍ക്ക് വോട്ട് ചെയ്താലും ജയിച്ച് പ്രസിഡന്റാകുന്നയാള്‍ മെക്‌സിക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടുപേരും വനിതകളാണെന്ന പ്രത്യേകതയുണ്ട് ഈ തെരഞ്ഞെടുപ്പിന്.
പ്രസിഡന്റിന് പുറമേ 500 കോണ്‍ഗ്രസ് പ്രതിനിധികളെയും 128 സെനറ്റര്‍മാരെയും 20,000-ലധികം പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വോട്ടര്‍മാര്‍ തെരഞ്ഞെടുക്കും. വില്‍സണ്‍ സെന്ററിലെ മെക്‌സിക്കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആക്ടിംഗ് ഡയറക്ടര്‍ ലൈല ആബേദിന്റെ അഭിപ്രായത്തില്‍ 2024ലെ തെരഞ്ഞെടുപ്പ് ചക്രം മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കും.
ലാറ്റിനമേരിക്കയിലെ മെക്സിക്കോയുടെ നേതൃത്വം യു എസ് തത്പര്യങ്ങള്‍ക്ക് നിര്‍ണ്ണായകമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ലൈല വിശദമാക്കുന്നു.
ഓരോ 12 വര്‍ഷത്തിലും മെക്സിക്കോയിലും യു എസിലും ഒരുപോലെയാണ് തെരഞ്ഞെടുപ്പ് വരിക. ഈ തെരഞ്ഞെടുപ്പുകളിലെ വിജയികള്‍ മെക്സിക്കോയുടെ ആഭ്യന്തരം, മാത്രമല്ല വിദേശ നയത്തിന്റെ ഭാവിയും രൂപപ്പെടുത്തും.
ലാറ്റിനമേരിക്കയിലെ മെക്സിക്കോയുടെ നേതൃത്വം അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. നിക്കരാഗ്വ, വെനിസ്വേല, ക്യൂബ തുടങ്ങി അമേരിക്കയുമായി അത്ര അടുത്ത ബന്ധമില്ലാത്ത രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ചയ്ക്കും കുടിയേറ്റ പ്രവാഹങ്ങള്‍ തടയുന്നതിനും തന്ത്രപരവും സമഗ്രവുമായ കുടിയേറ്റ തന്ത്രം പ്രദാനം ചെയ്യുന്നതിനും യു എസിനിടയില്‍ ഇടനിലക്കാരനായി മെക്സിക്കോയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും.
നേരത്തെ ആറ് മുന്‍ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു, എന്നാല്‍ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. 2024ലെ തെരഞ്ഞെടുപ്പ് സൈക്കിളിലാണ് മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്. രണ്ട് സ്ഥാനാര്‍ഥികളും തങ്ങളുടെ രാഷ്ട്രീയ പ്ലാറ്റ്ഫോമുകളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സുമായി എങ്ങനെ സഹകരിക്കാനും തുടരാനും പ്രതീക്ഷിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
മെക്‌സിക്കോയുടെ അടുത്ത പ്രസിഡന്റിന് വടക്കേ അമേരിക്കയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നത് തുടരേണ്ടതുണ്ട്.