ദുബായിലെ എക്സാലോജിക് കമ്പനിയും വീണയുടെ കമ്പനിയും വ്യത്യസ്തമെന്ന് തോമസ് ഐസക്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ആ കമ്പനിക്ക് രാഷ്ട്രീയബന്ധമില്ല. ഷോണ്‍ ജോര്‍ജ് മെനഞ്ഞത് കള്ളക്കഥയാണ്.. വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്. മസാല ബോണ്ടുമായി ബന്ധപ്പെടുത്തിയ ആരോപണവും അടിസ്ഥാനരഹിതമെന്ന് ഐസക്ക്.
കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ലാവലിന്‍റെ ഉപകമ്പനിയല്ല. പല കമ്പനികളിലെന്നപോലെ ലാവലിന്‍റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. മസാല ബോണ്ട് ഇറക്കുന്നത് സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നതെന്നും ഐസക്ക് ഫെയ്സ്ബുക്കില്‍ കുറിച്ചു.