തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ്. സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. എന്നാൽ ഇത്തവണ രണ്ട് ദിവസം നേരത്തെ കേരളത്തിൽ മൺസൂണെത്തി. ശക്തമായ പടിഞ്ഞാറൻ കാറ്റിന്‍റെയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.