Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎൻ.ഡി.എക്ക് മൂന്നാമൂഴം പ്രവചിച്ച് എക്സിറ്റ് പോളുകൾ

എൻ.ഡി.എക്ക് മൂന്നാമൂഴം പ്രവചിച്ച് എക്സിറ്റ് പോളുകൾ

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ 350ലേറെ സീറ്റുമായി എൻ.ഡി.എ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ പ്രവചനം. ഇൻഡ്യ സഖ്യം 125 മുതൽ 150 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ദേശീയതലത്തിൽ വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ അവകാശപ്പെടുന്നു. ബി.ജെ.പി പ്രചാരണ വേളയിൽ അവകാശപ്പെട്ട 400 സീറ്റിലേക്ക് അവർക്ക് എത്താനാകില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- പി. മാര്‍ക് എക്‌സിറ്റ് പോള്‍ എന്‍.ഡി.എക്ക് 359 സീറ്റുകള്‍, ഇന്ത്യ സഖ്യത്തിന് 154 സീറ്റുകൾ, മറ്റുള്ളവര്‍ക്ക് 30 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ -353-368, ഇന്ത്യ ന്യൂസ് -371, റിപബ്ലിക് ഭാരത് -353 -368, ജൻ കി ബാത്ത് – 362-392, ന്യൂസ് എക്സ് -371, എൻ.ഡി.ടി.വി -365 എന്നിങ്ങനെയാണ് വിവിധ എക്സിറ്റ് പോളുകളിൽ എൻ.ഡി.എയുടെ സീറ്റു വിഹിതം പ്രവചിക്കുന്നത്. അതേസമയം എക്സിറ്റ് പോളുകൾ നേരത്തെ തീരുമാനിക്കപ്പെട്ടവയാണെന്നും യഥാർഥ ചിത്രം ജൂൺ നാലിന് തെളിയുമെന്നും ഇൻഡ്യ സഖ്യം പ്രതികരിച്ചു.

ആറാഴ്ച നീണ്ട ഏഴുഘട്ട തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്ന വേളയിലാണ് എക്സിറ്റ് പോൾ പ്രവചനം പുറത്തുവന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ടു തുറക്കുമെന്നും പ്രവചനങ്ങളിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിനു തന്നെയാവും കൂടുതൽ സീറ്റ് നേടാനാവുക. വോട്ടുവിഹിതത്തിൽ എൽ.ഡി.എഫിന് വലിയ ഇടിവ് വരുമെന്നും തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ എൻ.ഡിഎക്ക് മുൂന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.

ദൈനിക് ഭാസ്കർ
എൻ.ഡി.എ 281-350
ഇൻഡ്യ 145-201
മറ്റുള്ളവർ 33-49


ഇന്ത്യ ന്യൂസ്
എൻ.ഡി.എ 371
ഇൻഡ്യ 125
മറ്റുള്ളവർ 47


ജൻ കി ബാത്ത്
എൻ.ഡി.എ 362-392
ഇൻഡ്യ 141-161
മറ്റുള്ളവർ 10-20


ന്യൂസ് നേഷൻ
എൻ.ഡി.എ 342-378
ഇൻഡ്യ 153-169
മറ്റുള്ളവർ 21-23

പി.എം.എ.ആർ.ക്യു
എൻ.ഡി.എ 359
ഇൻഡ്യ 154
മറ്റുള്ളവർ 30 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com