പി പി ചെറിയാൻ
ഓക്ലഹോമ സിറ്റി : ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഓക്ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. 49 കാരനായ ജെറമി ബിർച്ച്ഫീൽഡിനെ ഉച്ചയ്ക്ക് 1.40 ഓടെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ജയിൽ ഉദ്യോഗസ്ഥർ ബിർച്ച്ഫീൽഡിനെ ചലനമേറ്റ രീതിയിൽ കണ്ടെത്തിയ ഉടനെ മെഡിക്കൽ സ്റ്റാഫിനെ വിളിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് ഇയാൾ തടവിലാക്കപ്പെട്ടത്. മേയ് 28 ന് മറ്റൊരു തടവുകാരനെയും ഡിറ്റൻഷൻ സെന്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.