Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവയ്ക്കണം: മമത

ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവയ്ക്കണം: മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും അതുകൊണ്ടാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

”മോദി പല പാർട്ടികളെയും തകർത്തു, ഇപ്പോൾ ജനങ്ങൾ അദ്ദേഹത്തിൻ്റെ മനോവീര്യം തകർത്തു.ധാർമികതയുടെ പേരിൽ മോദിയും അമിത് ഷായും രാജിവയ്ക്കണം” മമത ആവശ്യപ്പെട്ടു. ”നിങ്ങളുടെ മാജികും വിശ്വാസ്യതയും നഷ്ടപ്പെട്ടു. നിങ്ങൾ രാജിവയ്ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.ഞങ്ങള്‍ തീര്‍ച്ചയായും ഇന്‍ഡ്യ മുന്നണിക്കൊപ്പമുണ്ടാകും.ചിലരുമായി ചര്‍ച്ച നടത്തി. ചെറുപ്പം മുതലേ രാഷ്ട്രീയത്തിൽ സജീവമായ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. മോദി പുറത്താണെന്നും ഇന്‍ഡ്യ മുന്നണി അകത്താണെന്നും ഉറപ്പാക്കാന്‍ ശ്രമിക്കും. ഇന്‍ഡ്യ മുന്നണിക്ക് മതിയായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്” മമത കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments