Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസിൻ്റെ മഹാരാഷ്ട്രയിലെ വിജയശിൽപ്പി രമേശ് ചെന്നിത്തല

കോൺഗ്രസിൻ്റെ മഹാരാഷ്ട്രയിലെ വിജയശിൽപ്പി രമേശ് ചെന്നിത്തല

കൊച്ചി: മഹാരാഷ്ട്രയില്‍ മികച്ച വിജയം കൈവരിച്ച മഹാവികാസ് അഘാഡി സഖ്യത്തിന്റെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചത് രമേശ് ചെന്നിത്തലയാണ്. രമേശ് ചെന്നിത്തല മഹാരാഷ്ട്രയുടെ ചുമതലയേറ്റെടുത്തശേഷമാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അശോക് ചവാന്‍, മിലിന്ദ് ദേവ്റ എന്നിവര്‍ കോണ്‍ഗ്രസ് വിട്ടത്. ആ സംഭവം കോണ്‍ഗ്രസിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ എല്ലാവരെയും ഒന്നിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു.

നാലുമാസം മാസം മുമ്പ് മഹാരാഷ്ട്രയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അതില്‍ താന്‍ വിജയിച്ചുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗങ്ങളില്‍ പങ്കെടുത്ത് പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചു. ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നീ സഖ്യനേതാക്കളെ വീട്ടില്‍ സന്ദര്‍ശിച്ച് അവരോട് സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാനും രമേശ് ചെന്നിത്തലയ്ക്കായി.

‘സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ വ്യക്തമായി. പാര്‍ലമെന്ററി തിരഞ്ഞെടുപ്പുമാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പും ഉടന്‍ വരും. നമ്മുടെ നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തത്തോടെ പെരുമാറുകയുംചെയ്യും. കോണ്‍ഗ്രസിന് ശക്തമായ പാരമ്പര്യമുണ്ട്, ഞങ്ങള്‍ മഹാരാഷ്ട്രയില്‍ ശക്തമായി തിരിച്ചുവരും’- ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments