കുവൈത്ത് സിറ്റി : സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ സാധിക്കാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്.
നിലവിൽ സ്വകാര്യമേഖലയിൽ 25% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതു 50% ആക്കാനാണ് പദ്ധതി. എന്നാൽ പെട്രോളിയം മേഖലയിൽ 30%ൽനിന്ന് 60% ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്.



