Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ക്ഷണിച്ച് യു എസ് കോണ്‍ഗ്രസ്

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ക്ഷണിച്ച് യു എസ് കോണ്‍ഗ്രസ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ച് യു എസ് കോണ്‍ഗ്രസ്. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐ സി സി) അറസ്റ്റ് വാറണ്ട് ഉള്ള പ്രധാനമന്ത്രി നെതന്യാഹു ജൂലൈ 24നാണ് യു എസ് നിയമനിര്‍മ്മാതാക്കളെ കോണ്‍ഗ്രസില്‍ അഭിസംബോധന ചെയ്യുക. 

റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കളില്‍ നിന്ന് അദ്ദേഹത്തിന് ക്ഷണം ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഗാസ സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ രാജ്യ ഭരണത്തെ വിമര്‍ശിച്ച് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഡെമോക്രാറ്റിക് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമര്‍ ആഹ്വാനം നല്‍കിയിരുന്നു.  നെതന്യാഹു കൈകാര്യം ചെയ്ത സൈനിക രീതികളെ പ്രോഗ്രസീവ് ഡെമോക്രാറ്റുകളും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

അമേരിക്കയിലെയും സെനറ്റിലെയും നാല് പാര്‍ട്ടി നേതാക്കളാണ് നെതന്യാഹുവിന് ക്ഷണം നല്‍കിയത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നേതാക്കള്‍ അമേരിക്കന്‍, ഇസ്രായേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയത് തുടരുന്നുവെന്നും വിശദമാക്കി.

ജൂണ്‍ 13-നായിരിക്കും സന്ദര്‍ശന തിയ്യതിയെന്ന് യു എസ് മാധ്യമങ്ങള്‍ ഊഹിക്കുമ്പോള്‍ ഈ തിയ്യതി അന്തിമമല്ലെന്നും ജൂത അവധി ദിനവുമായി യോജിക്കുന്നില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.

സംഘര്‍ഷം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഹമാസിന്റെ നിയന്ത്രണത്തിലല്ലാതെ ഗാസ പുനര്‍നിര്‍മ്മിക്കാനും ശ്രമിക്കുന്ന മൂന്ന്ഘട്ട പദ്ധതി കഴിഞ്ഞയാഴ്ചയാണ് യു എസ് പ്രസിഡന്റ് ബൈഡന്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ എ എഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്  നെതന്യാഹുവിന്റെ ഓഫീസ് ഹമാസിന്റെ നാശം ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ ‘ലക്ഷ്യങ്ങള്‍’ കൈവരിക്കുന്നതുവരെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ആവര്‍ത്തിച്ചത്. എന്നാല്‍ ഈ പദ്ധതിയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.

യുദ്ധം ചെയ്യുന്ന രണ്ട് കക്ഷികള്‍ തമ്മിലുള്ള യുദ്ധവിരാമത്തിനും ബന്ദി- തടവുകാരുടെ കൈമാറ്റത്തിനുമുള്ള ശ്രമങ്ങള്‍ യു എസ്, ഖത്തര്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിലാണ് നടക്കുന്നത്. അതേസമയം, ഇസ്രായേല്‍ വലിയ നയതന്ത്ര തിരിച്ചടിയും നേരിടുന്നുണ്ട്.

യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കുന്ന അന്താരാഷ്ട്ര കോടതി കേസുകളും പല യൂറോപ്യന്‍ രാജ്യങ്ങളും പാലസ്തീന്‍ രാഷ്ട്രപദവി അംഗീകരിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. മെയ് മാസത്തില്‍ ഐ സി സി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടിരുന്നു.

നെതന്യാഹുവിനെയും ഇസ്രായേലിനെയും പിന്തുണച്ച് ജൂണ്‍ നാലിന് റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള യു എസ് ജനപ്രതിനിധി സഭ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ സി സി) ഉപരോധം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന നിയമനിര്‍മ്മാണം പാസാക്കി.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments