ജിദ്ദ : സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വേനലവധി ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധി തീരുന്നതിന് മുൻപ് പ്രസിദ്ധീകരിക്കണം. അംഗീകൃത കാരണങ്ങളാൽ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥികൾക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും പരീക്ഷ നടത്തും.