ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വോട്ട് എണ്ണലിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ കുതിച്ച് ഉയർന്ന് രാഹുൽ ഗാന്ധി. ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് എന്നിവയിൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൂഹ മാധ്യമങ്ങളിൽ പ്രതിമാസമുണ്ടാകുന്ന ഫോളോവേഴ്‌സിന്‍റെ എണ്ണത്തിലും വൻ ഇടിവ് നേരിട്ടു. കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയും നരേന്ദ്രമോദിയുമാണ് മുന്നിലെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള മാസങ്ങളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്തുണ കൂടിയിരിക്കുകയാണ്.



