Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമധ്യപ്രദേശിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി

മധ്യപ്രദേശിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി

മധ്യപ്രദേശിലെ മാണ്ട്ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടുകളിലെ ഫ്രിഡിജിൽ നിന്ന് ബീഫ് കണ്ടെത്തിയത്. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി.

നയ്ൻപുരിലെ ഭൈൻവാഹിയിൽ വൻതോതിൽ പശുക്കളെ കശാപ്പിനായി ബന്ദികളാക്കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശേധന നടത്തിയിരുന്നു. സ്ഥലത്ത് നിന്ന് 150 പശുക്കളെ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. പശുക്കളെയും പോത്തിറച്ചിയെയും കണ്ടെടുത്തതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ബാക്കിയുള്ള 10 പേർക്കായി തിരച്ചിൽ നടക്കുന്നതിനിടെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും എസ്പി പറഞ്ഞു.

രണ്ട് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ശേഖരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. റച്ചിയുടെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെന്നും എസ്പി അറിയിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശിൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments