ചെന്നൈ: അന്ധവിശ്വാസം കാരണം പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. തമിഴ്നാട് അരിയല്ലൂരിലാണ് നടുക്കുന്ന സംഭവം. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തുവിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു.
ശുചിമുറിയിൽ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ചിത്തിര മാസത്തിൽ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാൾ സമ്മതിച്ചു.