ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിനെതിരെ കൂറുമാറ്റം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് രാഹുൽ ഗാന്ധി. സർക്കാർ അതിജീവിക്കാൻ പാടുപെടും. എന്‍.ഡി.എയിലെ ഒരു കക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പരാമർശങ്ങൾ. 10 വർഷം അയോധ്യയെക്കുറിച്ച് സംസാരിച്ച പാർട്ടി അയോധ്യയിൽ തുടച്ചുനീക്കപ്പെട്ടെന്നും രാഹുൽ വിമർശിച്ചു