Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജി.സുധാകരനിൽ നിന്നു പലപ്പോഴും ഉണ്ടാകുന്നതു പാർട്ടി അംഗത്തിനു നിരക്കാത്ത പ്രതികരണമാണെന്ന വിമർശനവുമായി എച്ച്.സലാം എംഎൽഎ

ജി.സുധാകരനിൽ നിന്നു പലപ്പോഴും ഉണ്ടാകുന്നതു പാർട്ടി അംഗത്തിനു നിരക്കാത്ത പ്രതികരണമാണെന്ന വിമർശനവുമായി എച്ച്.സലാം എംഎൽഎ

ആലപ്പുഴ : മുൻമന്ത്രി ജി.സുധാകരനിൽ നിന്നു പലപ്പോഴും ഉണ്ടാകുന്നതു പാർട്ടി അംഗത്തിനു നിരക്കാത്ത പ്രതികരണമാണെന്ന കടുത്ത വിമർശനവുമായി എച്ച്.സലാം എംഎൽഎ. ഏതു ഘടകത്തിലായാലും പാർട്ടി അംഗം അച്ചടക്കം പാലിക്കണമെന്നും സലാം പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും സിപിഎമ്മിന് ഇത്തവണയുണ്ടായ വോട്ട് ചോർച്ച ചരിത്രത്തിൽ ആദ്യമാണെന്നും മറ്റും ജി.സുധാകരൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആലപ്പുഴയിൽ പുന്നപ്രയിൽ പോലും വോട്ട് ചോർന്നതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. രാഷ്ട്രീയത്തിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ കിടന്നു നുളഞ്ഞു പുളയ്ക്കുകയാണെന്ന സുധാകരന്റെ പരാമർശത്തോട്, ‘എതിരാളിക്കു ഗുണം ഉണ്ടാക്കുന്ന തരത്തിൽ പ്രതികരിക്കുന്നതും പൊളിറ്റിക്കൽ ക്രിമിനലിസമാണ്’ എന്നായിരുന്നു സലാമിന്റെ പ്രതികരണം. സുധാകരന്റെ മോദി പ്രശംസ അത്ഭുതപ്പെടുത്തിയെന്നു സലാം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments