അബുദാബി : ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച് യുഎഇ. നടപടി വിപ്ലവകരമായ മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ തീരുമാനം. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായി ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നു.
ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച് യുഎഇ
RELATED ARTICLES