Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജയ്പൂരിലേക്ക്  ആഴ്ചയിൽ നാല് സർവീസുമായി ഇത്തിഹാദ് എയർവേയ്സ്

ജയ്പൂരിലേക്ക്  ആഴ്ചയിൽ നാല് സർവീസുമായി ഇത്തിഹാദ് എയർവേയ്സ്

അബുദാബി : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി ചേർത്തു. രാജസ്ഥാനിലെ ജയ്പൂരിലേക്ക്  ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് സർവീസുകളാണ് ആരംഭിച്ചത്.  ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അൻ്റൊണാൾഡോ നെവ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല്  സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലും പരിസരത്തുമുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അവർക്ക് അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകാനും ലക്ഷ്യമിടുന്നു.

ജയ്പൂരിൽ നിന്ന് യുഎസിലേക്കു പറക്കുന്ന യാത്രക്കാർക്ക് ഈ സർവീസുകൾ പ്രയോജനപ്പെടുത്താം. അബുദാബിയിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക് ഷൻ (സിബിപി) സൗകര്യം ഇമിഗ്രേഷൻ പ്രക്രിയ സുഗമമാക്കുകയും തടസ്സരഹിതമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. എയർബസ് എ 320 വിഭാഗത്തിൽ നിന്നുള്ള വിമാനങ്ങളാണ് പറക്കുക.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ഇത്തിഹാദ് സർവീസുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments