ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് ഇന്ന് അന്‍പതാം പിറന്നാള്‍. തമിഴ്‌നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ 49 പേർ മരിച്ച സംഭവത്തിനെത്തുടർന്ന് അമ്പതാം പിറന്നാള്‍ ആഘോഷങ്ങള്‍ ഇല്ലാതെയാണ് താരം ആഘോഷിക്കുന്നത്. ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കാനും ആരാധകരോട് വിജയ് അഭ്യർത്ഥിച്ചു.
നേരത്തെ തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ വിജയ് സന്ദർശിച്ചിരുന്നു.