Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfകുവൈറ്റ്‌ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം: ഷൈജു അടൂരിന് അഭിനന്ദന പ്രവാഹം

കുവൈറ്റ്‌ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം: ഷൈജു അടൂരിന് അഭിനന്ദന പ്രവാഹം

കുവൈറ്റ്: കുവൈറ്റിലെ ദുരന്തഭൂമിയിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ തങ്ങളുടെ നാട്ടുകാരനായ ഷൈജു ഉണ്ടെന്ന തിരിച്ചറിവിന്റെ അഭിമാനത്തിലാണ് അടൂരിലെ മങ്ങാട് ഗ്രാമം. തീപിടുത്തം നടന്ന വേളയിൽ ആദ്യം ഓടിയെത്തിയ സന്നദ്ധ പ്രവർത്തകരിലൊരാളാണ് ഷൈജു. തീപിടുത്തം നടന്ന പ്രദേശത്തേക്ക് ഓടികൂടിയവരിൽ പലർക്കും രക്ഷപ്രവർത്തനത്തിനായി കുവൈറ്റ്‌ പോലീസ് അനുമതി നൽകിയിരുന്നില്ല. തീപിടുത്ത വിവരം അറിഞ്ഞു കുവൈറ്റിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജറും മലയാളിയുമായ ജിൻസ് ആണ് കല എന്ന കുവൈറ്റ് മലയാളി സന്നദ്ധ സംഘടന ഭാരവാഹികളെ വിളിച്ചു ദുരന്തസ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് ഷൈജുവും മറ്റുള്ളവരും സംഭവ സ്ഥലത്ത് എത്തിയത്. ഇവിടേക്ക് പ്രവേശിക്കാൻ പോലീസ് പലരെയും അനുവദിക്കാതിരുന്ന സമയത്താണ് പരുക്കേറ്റവർക്ക് വെള്ളം കൊടുത്തോട്ടെ എന്ന് സാമൂഹിക പ്രവർത്തകനായ ഹബീബുല്ല പോലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്.അഭ്യർത്ഥന പോലീസ് ഉദ്യോഗസ്ഥർ മാനിക്കുകയും ഷൈജു അടൂരിനും ഒപ്പമെത്തിയ ബാബു ജോസഫ് എന്നിവർക്ക് പോലീസ് അനുമതി നൽകുകയും ചെയ്തു.

ഇതോടെ ഇവർ പോലീസിനും സുരക്ഷ സേനയ്ക്കുമൊപ്പം രക്ഷപ്രവർത്തനങ്ങളിലിറങ്ങുകയും പരിക്കറ്റ് കിടന്നവർക്ക് ദാഹജലം എത്തിച്ചു നൽകാനുമുളള പ്രവർത്തനങ്ങളും ആരംഭിച്ചു. ഇതേ സമയം കലയുടെ ഭാരവാഹികൾ പുറത്ത് ജ്യൂസും മോരും വെള്ളവുമൊക്കെ എത്തിച്ചു ഇവർക്ക് കൈമാറി.ഇതിനിടയിൽ രക്ഷപ്രവർതനത്തിന് ഇടയിൽ ശ്വാസ തടസ്സം നേരിട്ട് ബുദ്ധിമുട്ടിയ കുവൈറ്റിലെ അഗ്നിസുരക്ഷ സേന ഉദ്യോഗസ്ഥർക്കും ആവശ്യമായ സഹായം എത്തിച്ചു നൽകാനും ഷൈജുവും മറ്റുള്ളവരും ഓടി നടന്നു.പരിക്കേറ്റ മുഴുവൻ പേരെയും കെട്ടിടത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ പോലിസ് ഉദ്യോഗസ്ഥർക്കും രക്ഷപ്രവർത്തകർക്കുമൊപ്പം ഷൈജുവുണ്ടായിരുന്നു.ഷൈജുവിന്റെ സേവനം രക്ഷ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിയില്ല.ആശുപത്രിയിൽ ഓടിയെത്തി മറ്റുള്ളവർക്കൊപ്പം പരിക്കറ്റ് കിടന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു നോർക്കയുടെയും എംബസിയുടെയും സഹകരണത്തോടെ ഹെല്പ് ലൈൻ ആരംഭിക്കുകയും ചെയ്തു. കുവൈറ്റിൽ നിന്ന് യഥാർത്ഥ വിവരങ്ങൾ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ലഭിക്കാൻ ഇത് സഹായകമായി.മുൻപ് ദുരന്തഭൂമിയിൽ പരിചയപ്പെട്ട പോലീസ്കാരൻ ജിൻസിനെ തിരിച്ചറിയുകയും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് മേധാവി മേജർ ജനറൽ ഈദ് റാഷിദ്‌ അൽ ഒവൈഹാന് പരിചയപ്പെടുത്തുകയും ജിൻസിനൊപ്പം ഷൈജു അടൂരും ബാബു ജോസെഫും ദുരന്തഭൂമിയിൽ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയവരാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഇവരുടെ നിസ്വാർത്ഥ സേവനത്തിനു സർക്കാരിന്റെ കടപ്പാട് അറിയിച്ചു പ്രശംസ പത്രം നൽകുകയും ചെയ്തു. സമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ദുരന്തഭൂമിയിൽ രാജ്യത്തിനു അഭിമാനമായി രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തി ഷൈജുവിന് ഉണ്ടെങ്കിലും ദുരന്തഭൂമിയിൽ കേട്ട നിലവിളികളും കണ്ട ദുരന്തകാഴ്ചകളും മനസിലെ മായാത്ത ഓർമയായി അവശേഷിക്കുന്നുവെന്ന് ഷൈജു പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments