മസ്‌കത്ത് : ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്‌കത്ത്. നൂംബിയോ മലിനീകരണ സൂചിക പ്രകാരമാണ് ഒമാന്റെ തലസ്ഥാന നഗരം ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. വായു, ജലം മലിനീകരണം, മാലിന്യ നിര്‍മാര്‍ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍, മലിനീകരണ തോതുകള്‍ക്കുള്ള മൊത്തം സ്ഥിതി പോലുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
സൂചികയില്‍ 36.2 എന്ന മികച്ച സ്‌കോര്‍ ആണ് മസ്‌കത്ത് നേടിയത്. പരിസ്ഥിതി സംരക്ഷണത്തിലും പദ്ധതികളിലും പ്രസിദ്ധി നേടിയ മറ്റ് പ്രധാന ഏഷ്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ശക്തമായ നിലയാണ് ഇത് സൂചിപ്പിക്കുന്നത്. വായു ഗുണമേന്മ, കുടിവെള്ള ഗുണമേന്മയും ലഭ്യതയും, മാലിന്യ നിര്‍മാര്‍ജന സംതൃപ്തി, ശാന്തതയും രാത്രിയിലെ പ്രകാശം സംബന്ധിച്ച പ്രശ്‌നവും, ഹരിത മേഖലകളുടെയും പാര്‍ക്കുകളുടെയും ഗുണമേന്മ അടക്കമുള്ള വൃത്തി, ശുചിത്വം തുടങ്ങിയ വിഭാഗങ്ങളില്‍ മസ്‌കത്ത് ഉയര്‍ന്ന സ്‌കോര്‍ നേടി.



