Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോർജിയയിൽ ട്രംപിനായി സമർപ്പിച്ച് ഒരു സ്റ്റോർ; ടോയ്ലെറ്റ് പേപ്പർ റോളിൽ ബൈഡൻ്റെ ചിത്രം

ജോർജിയയിൽ ട്രംപിനായി സമർപ്പിച്ച് ഒരു സ്റ്റോർ; ടോയ്ലെറ്റ് പേപ്പർ റോളിൽ ബൈഡൻ്റെ ചിത്രം

ജോർജിയ: റിപ്പബ്ലിക്കൻ പ്രദേശങ്ങളിൽ, ഡൊണാൾഡ് ട്രംപിനോട് കടുത്ത ആരാധനയുള്ള വലിയ കൂട്ടം ആളുകളുണ്ട്. ഫാൻസിൻ്റെ ആവേശം പലതരത്തിലാണ് അണപൊട്ടിയൊഴുകുന്നത്. ട്രംപ് റാലി നടത്തുന്ന അവസരങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാനായി എത്താറുണ്ട്.

ഏറ്റവും രസകരമായ ഒരു കാര്യം. ജോർജിയയിലെ ഈസ്റ്റ് ഇല്ലിജേയ് എന്ന സ്ഥലത്ത് ട്രംപിനു വേണ്ടി മാത്രമായി ഒരു സ്റ്റോർ സമർപ്പിച്ചിരിക്കുകയാണ്. അവിടെ ഉള്ള എല്ലാ ഉൽപ്പന്നങ്ങളിലും ട്രംപിൻ്റെ തല അല്ലെങ്കിൽ ട്രംപിനെ സൂചിപ്പിക്കുന്ന എന്തെങ്കിലും അടയാളം ഉണ്ടാവും. പിന്നുകൾ മുതൽ പേനാക്കത്തിയിൽ വരെ ട്രംപിൻ്റെ മുഖമുണ്ട്. ട്രംപ് ആരാധകരുടെ അടയാളമായ ചുവന്ന തൊപ്പിയും ടീഷേർട്ടുകളുമാണ് മുഖ്യ ഉൽപ്പന്നങ്ങൾ.”MAGA” ( Make America Great Again) തൊപ്പികളുടെ വലിയ ശേഖരമുണ്ട്.

ബൈഡന് വേണ്ടി 2 ഉൽപ്പന്നങ്ങളുണ്ട്. ടോയ്‌ലറ്റ് പേപ്പറിൻ്റെ റോളുകളിൽ ബൈഡൻ്റെ മുഖമാണ് അച്ചടിച്ചിരിക്കുന്നു.’ ഇങ്ങനെയാണ് ഞങ്ങൾ ബൈഡനെ പിന്തുണയ്ക്കാൻ ഉദ്ദേശിക്കുന്നത്’ – സ്റ്റോറിലെ ക്ലാർക്ക് ഫ്രാൻ ഡൈമർ പറയുന്നു. മറ്റൊന്ന് ആ സ്റ്റോറിലുള്ള ഹോട്ട് സോസാണ്. അതിന്റെ പേര് FJB അതിൽ JB ജോ ബൈഡൻ. F ആ ചീത്ത വാക്ക് തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments