കണ്ണൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു-എംഎസ്എഫ് മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഡിഎസ്എഫ് മുന്നണിയുടെ വിജയം.
1993ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥി യൂണിയനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ വര്‍ഷം ആദ്യമാണ് കോളേജില്‍ കെഎസ്‌യുവും എംഎസ്എഫും യൂണിറ്റ് രൂപീകരിച്ചത്. ഈ മാസം ജൂണ്‍ 18നാണ് കോളേജില്‍ യുഡിഎസ്എഫ് മുന്നണി രൂപീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ചെയര്‍പേഴ്‌സണായി മുഹമ്മദ് ഹിഷാം മുനീര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണ്‍മാരായി അമീന്‍ ഇയും സജിത എസും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി-ഹുസ്‌നുല്‍ മുനീര്‍, ജോയിന്റ് സെക്രട്ടറി-ഫറസ് ഷെരീഫ്, മാഗസിന്‍ എഡിറ്റര്‍-ഷിബിന്‍ ഫവാസ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ജാസിം, യുയുസി യുജി-വാജിദ് കെ, യുയുസി പിജി-മുഹമ്മദ് റസല്‍, 2021 ബാച്ച് റെപ്പ്-മുഹമ്മദ് നവാസ്, 2022 ബാച്ച് റെപ്പ്-മുഹമ്മദ് ഫവാസ്, 2023 ബാച്ച് റെപ്പ്- ടി എ ആമിന ഫിസ എന്നിവരാണ് വിജയിച്ചത്
സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിം സെക്രട്ടറിയായി എംആര്‍ ആദിത്യകൃഷ്ണനും 2020 ബാച്ച് റെപ്പ് ആയി അതുല്‍ പി അരുണും പിജി ബാച്ച് പ്രതിനിധിയായി ജി അഖിലുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.