Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ബഹ്റൈൻ

ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ബഹ്റൈൻ

മനാമ : വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരം ഒരു ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഇടം നേടി. ബഹ്‌റൈന്റെ  ബിസിനസ് സൗഹൃദ അന്തരീക്ഷവും കാര്യക്ഷമമായ രജിസ്ട്രേഷൻ പ്രക്രിയയും രാജ്യത്തെ  സംരംഭകർക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു എന്നതാണ് ഇത്തരം ഒരു പട്ടികയിൽ സ്‌ഥാനം ഉറപ്പിക്കാൻ ബഹ്റൈനായത്. സിംഗപ്പൂരിൽ ബിസിനസ് ആരംഭിക്കാൻ  ഒന്നര ദിവസത്തെ പ്രക്രിയയുമായി താരതമ്യപ്പെടുത്താവുന്ന നിലയിലാണ് ബഹ്‌റൈന്റെ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ . ബിസിനസ് രജിസ്ട്രേഷന് ഏതാനും ദിവസങ്ങൾ മാത്രമേ എടുക്കൂ. എന്നതും ബഹ്റൈന് ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുന്നതിന് കാരണമായി.

ഇന്റർനേഷൻസ് പ്രസിദ്ധീകരിച്ച എക്‌സ്‌പാറ്റ് എസൻഷ്യൽസ് ഇൻഡക്‌സ് പ്രകാരം 2023-ൽ തന്നെ വിദേശത്ത് ബിസിനസ് ആരംഭിക്കുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനം’ എന്ന നിലയിൽ ആഗോളതലത്തിൽ ഒന്നാം റാങ്ക് നേടി ബഹ്‌റൈൻ  അതിന്റെ ബിസിനസ് സൗഹൃദ പ്രശസ്തി ഉറപ്പിച്ചിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സിംഗപ്പൂർ, സൗദി അറേബ്യ, കാനഡ എന്നിവയുൾപ്പെടെയുള്ള മുൻനിര  രാജ്യങ്ങളുടെ പ്രകടനം വിശകലനം ചെയ്യുന്ന ഒരു സമഗ്ര സർവേയുടെ അടിസ്ഥാനത്തിലാണ് സൂചികകൾ ഉണ്ടാക്കിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments