Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅബ്​ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി,റിയാദ്​ കോടതിയിൽനിന്ന്​ ഇന്ന്​ ഉച്ചക്കാണ്​ വിധി തീർപ്പുണ്ടായത്

അബ്​ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി,റിയാദ്​ കോടതിയിൽനിന്ന്​ ഇന്ന്​ ഉച്ചക്കാണ്​ വിധി തീർപ്പുണ്ടായത്

റിയാദ്: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്​ദുൽ റഹീമിന്റെ ധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്​ച ഉച്ചക്കാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള​ ഉത്തരവ് പുറപ്പെടുവിച്ചത്​. രാവിലെ റിയാദ് ക്രിമിനൽ കോടതിയിൽ റഹീമിനെ ഹാജരാക്കിയിരുന്നു. ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തിയിരുന്നു.ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, റഹീമിന്റെ കുടുംബത്തി​െൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ ഹാജരായി.

വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതിയിൽ റഹീമിനെ ഹാജരാക്കിയത്. രേഖകളെല്ലാം കോടതി പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒച്ചുവെച്ചത്. കോടതയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലി​െൻറ (ഏകദേശം 34 കോടിയിലേറെ രൂപ) ചെക്ക് കൊല്ലപ്പെട്ട സൗദി ബാല​െൻറ കുടുംബത്തി​െൻറ പ്രതിനിധിക്ക്​ കൈമാറി. ജയിൽ മോചനമുൾപ്പടെയുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ ആശ്വാസമായി ഉത്തരവാണ് ഇന്നുണ്ടായതെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments