Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനീലക്കടലായി മറൈൻ ഡ്രൈവ്; ഇന്ത്യൻ ടീമിന്റെ റോഡ്ഷോ തുടങ്ങി

നീലക്കടലായി മറൈൻ ഡ്രൈവ്; ഇന്ത്യൻ ടീമിന്റെ റോഡ്ഷോ തുടങ്ങി

മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെ​ഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായിരിക്കുകയാണ്. ആവേശത്തോടെയാണ് ആരാധകർ ഇന്ത്യൻ ടീമിനെ എതിരേറ്റത്.

വാങ്കഡെ സ്റ്റേഡ‍ിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുക. 2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും റോഡ്ഷോ സംഘടിപ്പിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയത്. ഇത്തവണ താരങ്ങൾ യാത്ര ചെയ്യുന്ന ബസിന് ചാമ്പ്യൻസ് 2024 എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇത് നിങ്ങളുടേതാണ്; ലോകകപ്പ് ട്രോഫി കൈയ്യിൽ വെയ്ക്കാതെ മോദി
ഇന്ന് പുലർച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ജൂൺ 29ന് ലോകകപ്പ് സമാപിച്ചെങ്കിലും ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നാട്ടിലേക്ക് തിരിച്ചെത്തിയത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ താരങ്ങൾ സന്ദർശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments