Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാനഡയെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ച് അർജൻറീനക്ക് ഫൈനൽ

കാനഡയെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ച് അർജൻറീനക്ക് ഫൈനൽ

ന്യൂജേഴ്​സി: കാനഡയെ എതിരില്ലാത്ത രണ്ടുഗോളിന്​ തോൽപ്പിച്ച്​​ അർജൻറീനക്ക്​​ തുടർച്ചയായ ഫൈനൽ. ജൂലിയൻ അൽവാരസ്​, ലയണൽ മെസ്സി എന്നിവർ​ നേടിയ ഗോളുകളിലാണ്​ അർജൻറീന കലാശപ്പോരിലേക്ക്​ യോഗ്യത നേടിയത്​. നാളെ നടക്കുന്ന ഉറുഗ്വായ്​-കൊളംബിയ മത്സരത്തിലെ വിജയികളാവും അർജൻറീനയുടെ എതിരാളികൾ.

23ാം മിനുറ്റിൽ റോഡ്രിഗോ ഡിപോളി​െൻറ പാസിലാണ്​ അൽവാരസ്​ കാനഡയുടെ ഹൃദയം തുളച്ച ഗോൾ നേടിയത്​. ആദ്യപകുതിയിൽ അർജൻറീനയുടെ കാലുകളിൽ തന്നെയായിരുന്നു കളിയു​ടെ നിയന്ത്രണം. കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിക്കാനായിരുന്നു കാനഡയുടെ ശ്രമം.

രണ്ടാം പകുതിയും അർജൻറീന ആഗ്രഹിച്ച രീതിയിലാണ്​​ തുടങ്ങിയത്​. 51ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസി​െൻറ ഷോട്ടിൽ നിന്നും വീണുകിട്ടിയ പന്ത്​ മെസ്സി വലയിലേക്ക്​ എത്തിക്കുകയായിരുന്നു. ഓഫ്​ സൈഡിനായി കാനഡ താരങ്ങൾ വാദമുയർത്തിയെങ്കിലും വി.എ.ആർ പരിശോധനയിലൂടെ റഫറി ഗോൾ അനുവദിച്ചു.

ഗോൾ നേട്ടത്തോടെ ആറാം കോപ്പയിലും ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഈ കോപ്പയി​ലെ മെസ്സിയുടെ ആദ്യ ഗോളാണിത്​. അവസാന മിനുറ്റുകളിൽ കാനഡ കളം നിറഞ്ഞുകളിച്ചെങ്കിലും ഗോളിലേക്ക്​ നിറയൊഴിക്കാനായില്ല. അർജൻറീനക്കായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്​ വീണ്ടും ഉജ്ജ്വല പ്രകടനമാണ്​ നടത്തിയത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments