മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ആ സൂപ്പര്‍ഹിറ്റ് കോമ്പോ വീണ്ടുമൊന്നിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറില്‍ തുടങ്ങും. സത്യന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
എന്നും എപ്പോഴുമാണ് ലാലിനെ നായകനാക്കി സത്യന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. മഞ്ജു വാര്യരായിരുന്നു നായിക. ചിത്രം ഹിറ്റായിരുന്നു. അതുപോലെ റിലീസ് ഡേറ്റ് അടുക്കുമ്പോള്‍ മാത്രം സ്വന്തം ചിത്രങ്ങള്‍ക്ക് പേരിടുന്ന പതിവും സത്യന്‍ മാറ്റിമറിച്ചിരിക്കുകയാണ്. ‘ഹൃദയപൂര്‍വം’ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനിട്ടിരിക്കുന്ന പേര്.