മനാമ : രാജ്യത്ത് അശൂറാ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 16,17 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ പൊതു അവധിയായി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.