Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'വിഴിഞ്ഞം തീരദേശ ജനതയുടെ സ്വപ്നം കെടുത്തിയ പദ്ധതി'; ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

‘വിഴിഞ്ഞം തീരദേശ ജനതയുടെ സ്വപ്നം കെടുത്തിയ പദ്ധതി’; ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കൊച്ചി: വിഴിഞ്ഞം തീരദേശ ജനതയുടെ സ്വപ്നം കെടുത്തിയ പദ്ധതിയെന്ന് ലത്തീന്‍ സഭ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ന്യായമായ ആവശ്യങ്ങളെ അവഗണിച്ച് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും വിഴിഞ്ഞം കേസുകള്‍ അവസാനിപ്പിക്കാന്‍ ധാരണയായിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തീരദേശ പാതയുടെ പ്ലാനും പദ്ധതിയും എന്താണെന്ന് അറിയില്ല. സഭയ്ക്ക് ഇതില്‍ ആശങ്കയുണ്ട്. ജെ ബി കോശി റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണം. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കണം തീരദേശ മേഖലയില്‍ എല്ലായിടത്തും കടല്‍ഭിത്തി പണിയണം. മുതലപ്പൊഴിയില്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കിയിട്ടില്ല’- ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

അതേസമയം, മണിപ്പൂരിലെ അവസ്ഥ വിഷമകരമെന്നും വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. ആശങ്ക അറിയിച്ച് തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അദ്ദേഹം അവിടം സന്ദര്‍ശിക്കാന്‍ പോലും തയാറാകുന്നില്ല. ഫിഷറീസ്, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകള്‍ ലഭിച്ച മന്ത്രി ജോര്‍ജ് കുര്യനില്‍ പ്രതീക്ഷയുണ്ട്. തീരദേശ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ക്രൈസ്തവരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി മാറിയെന്ന് കരുതുന്നില്ല. തൃശൂരിലേത് പ്രത്യേക സാഹചര്യമാണ്’- വര്‍ഗീസ് ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments