വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന് നേരെ വധശ്രമം നടത്തിയത് തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണെന്ന് എഫ്ബിഐ. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ട്രംപിന് നേരെ വധശ്രമം നടത്തിയ യുവാവ് ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ എന്നും അധീകൃതര്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇയാള്‍ വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല.
ഇയാള്‍ക്ക് നേരത്തെ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യ പശ്ചാത്തലം ഉള്ളതായി വിവരമില്ല. 2022-ല്‍ ബെതല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാത്സ് ആന്‍ഡ് സയന്‍സ് ഇനിഷ്യേറ്റീവിന്റെ സ്റ്റാര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിയായിരുന്നു ഇയാള്‍ എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.