Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsട്രംപിന്‍റെ ധൈര്യത്തെ വാഴ്ത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും കങ്കണ റണാവത്ത്

ട്രംപിന്‍റെ ധൈര്യത്തെ വാഴ്ത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും കങ്കണ റണാവത്ത്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ ട്രംപിന്‍റെ ധൈര്യത്തെ വാഴ്ത്തിയും അക്രമണത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചും നടിയും എംപിയുമായ കങ്കണ റണാവത്ത്. ‘വെടിയുണ്ടകള്‍ നെഞ്ചിലേക്ക് ഏറ്റുവാങ്ങാന്‍’ ട്രംപ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് കങ്കണ.

അതേസമയം ആക്രമണത്തിന് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
‘ട്രംപിന് തന്‍റെ റാലിയിൽ വെടിയേറ്റെങ്കിലും വധശ്രമത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതില്‍ ഇടതുപക്ഷം നിരാശയിലാണ്. എല്ലാവരും ജാഗ്രത പാലിക്കണം’ കങ്കണ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘എണ്‍പത് വയസിനടുത്ത് പ്രായമുള്ള അദ്ദേഹം ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ചപ്പോളും പറഞ്ഞത്  ‘അമേരിക്ക ജയിക്കട്ടെ’ എന്നാണ്. അദ്ദേഹം ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുക തന്നെ ചെയ്യും, അതാണ് വലതുപക്ഷം. അവര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കില്ല, പക്ഷേ അവയ്ക്ക് അന്ത്യം കുറിക്കും’, കങ്കണ കൂട്ടിച്ചര്‍ത്തു. സംഭവസ്ഥലത്തുനിന്നുള്ള ട്രംപിന്‍റെ ചിത്രം സഹിതമാണ് പോസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments