Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഐസിസി - ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി നേതൃയോഗം

ഒഐസിസി – ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി നേതൃയോഗം

തൃശൂർ : ഒഐസിസി ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി ഭാവി പ്രവർത്തനങ്ങളെ പറ്റി തീരുമാനങ്ങൾ എടുക്കുന്നതിനു നേതൃയോഗം ഡിസിസി ഓഫീസിൽ ചേർന്നു. പുതുതായി ഡിസിസി ഓഫീസിൽ ലഭിച്ച ഒഐസിസി – ഇൻകാസ് കമ്മിറ്റിയുടെ റൂം നവീകരിക്കുന്നതിനെ പറ്റിയും ഗ്ലോബൽ തലത്തിൽ ജില്ലാ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കുന്നതിനെ പറ്റിയും യോഗം ചർച്ച ചെയ്തു. ഉടൻ തന്നെ വിപുലമായ കമ്മിറ്റി വിളിച്ചു കൂട്ടുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിന് തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആലത്തൂർ പാർലിമെന്റ് ചെയർമാൻ സുഭാഷ്, ചാലക്കുടി പാർലിമെൻ്റ് വൈസ് ചെയർമാൻ ടി.എ. നാസർ, എൻ.എ. ഹസ്സൻ,സുനിൽ (യുഎ ഇ, ) പി.ടി. ജോസഫ് , അലക്സ്, (ബെഹ്റിൻ) തുടങ്ങിയവർ പ്രസംഗിച്ചു.

ഗ്ലോബൽ കമ്മിറ്റി ജില്ലാ വൈസ് ചെയർമാൻ സുരേഷ് ശങ്കർ (സൗദി) സ്വാഗതവും സെക്രട്ടറി ചന്ദ്രപ്രകാശ് എടമന (യു എ.ഇ)നന്ദിയും പറഞ്ഞു. തുടർന്നു പുതിയതായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായ വി കെ ശ്രീകണ്ഠൻ എംപി യുമായും മുൻ വടക്കാഞ്ചേരി
എം എൽ എ അനിൽ അക്കരയുമായും നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments