ന്യൂയോർക്ക്: എഫ്എസ്എൻയുടെ ആഭിമുഖ്യത്തിൽ ഈ മാസം 11 മുതൽ 14 വരെ കനക്‌ടികട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. 4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും, സമ്മേളനങ്ങളും പ്രദിക്ഷണമെല്ലാം ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി.
കേരളത്തിൽ നിന്നും മുഖ്യാതിഥികളായി സ്വാമി മുക്തനന്ദ യതി, ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത്, പിന്നണിഗായകൻവിവേകാനന്ദൻ, കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ എന്നിവർ എത്തിയിരുന്നു. കൺവഷനുശേഷം പ്രസിഡന്‍റ് സജീവ് ചേന്നാട്ട്, സെക്രട്ടറി രേണുക ചിറകുഴിയിൽ, ട്രഷറർ രാജീവ് ഭാസ്കരൻ, വൈസ് പ്രസിഡന്‍റ് സുനിൽ കുമാർ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ, ചെയർമാൻ ഡോ .ചന്ദ്രോത് പുരുഷോത്തമൻ, 2026 ൽ ഫ്ലോറിഡയിൽ നടക്കുന്ന കൺവെൻഷന്‍റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്‍റായി ബിനൂപ് ശ്രീധരനും (ഫ്ലോറിഡ), സെക്രട്ടിയായി സുജി വാസവനും(ഡാലസ്), ട്രഷറായി ഉണ്ണി മണപ്പുറത്തും (ഹൂസ്റ്റൺ), വൈസ് പ്രസിഡന്‍റായി സുധിർദാസ് പ്രയാഗയും(മിസോറി), ജോയിന്‍റ് സെക്രട്ടറിയായി മഞ്ജുലാൽ നകുലനും ജോയിന്‍റ് ട്രഷറുമായി രാജി തൈവളപ്പിലും ചുമതലയേറ്റു.