Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഒരു വയസ്സ്

ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഒരു വയസ്സ്

കോട്ടയം : കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ജൂലൈ 18 നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അം​ഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്ന പ്രിയ കുഞ്ഞൂഞ്ഞിന്റെ ഓർമകളിലാണ് പുതുപ്പള്ളിയും കേരള സമൂഹവും.

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടക്കും. തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും. 10 മണിക്ക് ചേരുന്ന അനുസ്മരണ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനാകും.

വൈകിട്ട് മൂന്നിന് കോട്ടയത്ത് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺ​ഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. 6 മണിക്ക് കുരോപ്പടയിൽ നിർമിച്ച ഉമ്മൻ ചാണ്ടി സ്പോട്സ് അരീനയിലേക്ക് ദീപശിഖാ പ്രയാണവും തുടർന്ന് എം.എൽ.എ മാരുടെ ഫുട്ബോൾ പ്രദർശനവും അരങ്ങും. 24 ന് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments