Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി : ജാഗ്രത

കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി : ജാഗ്രത

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലായി ഉയർന്നതോടെ ഫയർ സർവീസ് ജാഗ്രത മുന്നറിയിപ്പ് നൽകി. അന്തരീക്ഷ ഊഷ്മളത തീപിടിത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ വീടുകളിലും വാഹനങ്ങളിലും തീപിടിത്തം തടയാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിശമന സേന നിർദേശിക്കുന്നു. 

വൈദ്യുത കണക്ഷനുകളും എക്സ്റ്റൻഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ അനാവശ്യമായ ഇലക്ട്രിക് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും ഓഫ് ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ എൻജിൻ ഓയിൽ കൃത്യസമയത്ത് മാറ്റുക, വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഉച്ച സമയങ്ങളിൽ വാഹന ഉപയോഗം കുറയ്ക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, മുതിർന്നവരുടെ കൂടെയില്ലാതെ കുട്ടികൾ ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കണമെന്നും അഗ്നിശമന സേന നിർദേശിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments