Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി പ്രാബല്യത്തിൽ

ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി പ്രാബല്യത്തിൽ

മസ്‌കത്ത് : ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000 വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹാരിസി പറഞ്ഞു.

കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മമാര്‍ക്കും സാമൂഹിക സംരക്ഷണം നല്‍കുക, അപകട സാധ്യതകള്‍ക്കെതിരെ സാമൂഹിക ഇന്‍ഷുറന്‍സ് പരിരക്ഷിക്കുക, സാമൂഹികമായും സാമ്പത്തികമായും ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്ക് ശാക്തീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രസവാവധി ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിന്റെ ലക്ഷ്യമെന്ന് സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു.

താത്കാലിക കരാറുകള്‍, പരിശീലന കരാറുകള്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള കരാറുകളും പ്രസവാവധി ഇന്‍ഷുറന്‍സ് ഉള്‍പ്പെടും. പ്രവാസി തൊഴിലാളികള്‍ക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്. തൊഴിലാളികളുടെ ഒരു മാസത്ത പ്രസവാവധി  ഇന്‍ഷുറൻസിന്റെ ഒരു ശതമാനം വിഹിതം നല്‍കാന്‍ ഉടമസ്ഥന്‍ ബാധ്യസ്ഥനാണ്. പ്രസവത്തിന് മുമ്പുള്ള 14 ദിവത്തെയും പ്രസവനാന്തരമുള്ള 98 ദിവസത്തെയും മുഴുവന്‍ ശമ്പളമാണ് പരിരക്ഷയായി നല്‍കുക. പ്രസവ സമയത്ത് ഭാര്യ മരിക്കുകയാണങ്കില്‍ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ആനുകൂല്യം ഭര്‍ത്താവിന് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments