Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ

അർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകുന്നേരം അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. പുഴയിൽ അടിയൊഴുക്കിന് ശമനമില്ലാത്തത് തിരച്ചിലിന് പ്രതിസന്ധിയായി. വെള്ളത്തിനടിയിൽ നിറയെ ചെളിയും മണ്ണും പാറയുമാണ്, കടപുഴകിവീണ കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആലോചിക്കേണ്ടതുണ്ട്. വൈകുന്നേരം യോ​ഗം ചേർന്ന് തീരുമാനമെടുക്കുമെന്നും എംഎൽഎ പറഞ്ഞു.

അർജുനമായുള്ള തിരച്ചിൽ ഇന്ന് 13ാം ദിവസമാണ്. ഈശ്വർ മാൽപെയുടെ സംഘത്തിന്റെ പരിശ്രമവും വിഫലമായി. തിരച്ചിലിൽ ട്രക്കിന്റെ ഭാ​ഗങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയുടെ അടിയിൽ കണ്ടത് മരത്തടികളും വീടിന്റെ ഭാ​ഗമായ തകരഷീറ്റുകളും വൈദ്യുതി കമ്പികളും പോസ്റ്റുകളുമൊക്കെയാണ്. അടിയൊഴുക്ക് ശക്തമാണ്. പുഴ ശാന്തമായാൽ വിളിച്ചാൽ താനിനിയും രക്ഷാപ്രവർത്തനത്തിനെത്തുമെന്നും മാൽപെ ഉറപ്പ് നൽകി. മാൽപെ സംഘം ഷിരൂരിൽ നിന്ന് ഇന്ന് മടങ്ങും.

ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കേണ്ടത് തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് തിരച്ചിൽ നിർത്തിവെച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. തിരച്ചിൽ സംബന്ധിച്ച തുടർവിവരം മന്ത്രി അറിയിക്കുമെന്നാണ് എംഎൽഎ സതീഷ് സെയിൽ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments