Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാലസ് സ്വീകരണം നൽകി

ടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാലസ് സ്വീകരണം നൽകി

പി പി ചെറിയാൻ

ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും ചേർന്ന് ടി.പി. ശ്രീനിവാസന്  ഉജ്വല സ്വീകരണം നൽകി.  ജൂലൈ 27 ന്  പ്രസിഡന്റ് അനശ്വർ മാമ്പിള്ളിയുടെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
സെക്രട്ടറി മൻജിത് കൈനിക്കര സ്വാഗതം പറഞ്ഞു. ബഹു എം വി പിള്ളൈ ടിപി ശ്രീനിവാസനെ  പരിചയപ്പെടുത്തി.എവലിൻ ബിനോയിയുടെ ഗാനാലാപനത്തിനു ശേഷം ടി. പി. എസ് മുഖ്യ പ്രഭാഷണം നടത്തി. അംബാസിഡർ എന്ന നിലയിൽ തന്റെ ജീവിതാനുഭവങ്ങളെ പങ്കിട്ടത് സദസ്യർ കൗതുകത്തോടെയാണ് ശ്രവിച്ചത്.  

ടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാലസ് സ്വീകരണം നൽകി.
തുടർന്ന് ചോദ്യത്തരവേളയിൽ ഹരിദാസ് തങ്കപ്പൻ, സന്തോഷ് പിള്ളൈ എക്സ്പ്രസ്സ് ഹെറാൾഡ് എഡിറ്റർ രാജു തരകൻ, ബിനോയ്, ദര്ശന മനയത്തു എന്നിവരുടെ ചോദ്യങ്ങൾക്കു സമുചിതമായി മറുപടി നൽകി. ടി.പി. ശ്രീനിവാസൻ രചിച്ച “ഡിപ്ലോമസി ലിബറേറ്റഡ് എന്ന പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചു.  ടി.പി. ശ്രീനിവാസനിൽ നിന്ന് കേരള അസോസിയേഷൻ സ്ഥാപകാംഗം ഐ. വര്‍ഗീസ്  ഏറ്റുവാങ്ങിയ പുസ്തകം കേരള അസോസിയേഷൻ ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തിനു നൽകി കൊണ്ടാണ് പ്രകാശന കർമം നിർവഹിച്ചത്. ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം നന്ദിപറഞ്ഞു. ആർട് ഡയറക്ടർ സുബി പരിപാടികൾ നിയന്ത്രിച്ചു.

കേരളത്തിലെ പി കേശവദേവ് അവാർഡിനർഹമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ലൈബ്രറി ടി.പി. ശ്രീനിവാസൻ സന്ദർശിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു, ജോർജ് ജോസഫ് വിലങ്ങോലിൽ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

മുൻ പ്രസിഡന്റ് ബോബൻ കൊടുവത്, സെബാസ്റ്യൻ പ്രാകുഴി, ‌രാജൻ ഐസക്, ദീപക് നായർ, സിജു വി. ജോർജ്, സാബു മാത്യു, വിനോദ് ജോർജ്, പ്രൊവിഷൻ റ്റിവി ഡയറക്ടർ സാം മാത്യൂ തുടങ്ങിയർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments