Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ബിസിനസ് ലോകത്തിൻ്റെ സ്പന്ദനമാവാൻ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവ് ലണ്ടനിൽ', ജെയിംസ് കൂടൽ എഴുതുന്നു

‘ബിസിനസ് ലോകത്തിൻ്റെ സ്പന്ദനമാവാൻ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് കോൺക്ലേവ് ലണ്ടനിൽ’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ
( ചെയർമാൻ, ഗ്ലോബൽ ബിസിനസ് ഫോറം)

ലോക മലയാളികള്‍ക്കിടയിലെ ആഗോള സ്പന്ദനമായി മാറിയ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. അതിന്റെ പ്രവര്‍ത്തനങ്ങളും ശൈലിയും മറ്റു സംഘടനകള്‍ക്കും മാതൃകയായി തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലെന്ന വന്‍മരത്തിന്റെ ശാഖകളായി പ്രവര്‍ത്തിക്കുന്ന ഒരോ ഫോറങ്ങളും അതിന്റെ സുവര്‍ണകാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നിസംശയം പറയാം. ഇപ്പോഴിതാ അങ്ങനെയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം.

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു പിടിച്ച പാരമ്പര്യമാണ് വേള്‍ഡ് മലയാളി കൗണ്‍സിലിനുള്ളത്. സംഘടനയുടെ ശക്തിയും നെടുംതൂണുമായി നിരവധി ബിസിനസ് പ്രമുഖരാണ് നാളുകളായി പ്രവര്‍ത്തിച്ചു വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് പുതുചുവടുവയ്പ്പിന്റെ പുത്തന്‍ അധ്യായമായി മാറും. ബിസിനസ് പ്രമുഖരുടെ ഒത്തുചേരലും ആഘോഷവും മാത്രമല്ല. ബിസിനസിലേക്ക് ആദ്യചവിട്ടു പടി കയറാന്‍ കാത്തിരിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരവും ഇതു തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ബിസിനസ് സംരംഭകരുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് മാറുമെന്നതില്‍ സംശയമില്ല.

കോവിഡാനന്തരം ഏറ്റവും വലിയ തകര്‍ച്ച നേരിട്ടവരും അതിജീവിച്ച് മാറ്റത്തിന്റെ ചരിത്രം രചിച്ചവരുമാണ് ബിസിനസ്സുകാര്‍. ഇത്തരമൊരു പുതിയ സാഹചര്യത്തില്‍ പുതുമാറ്റങ്ങളെയും പുതുസാധ്യതകളെയും അടുത്തറിയേണ്ടതുണ്ട്. വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും അനുഭവങ്ങള്‍ കേള്‍ക്കേണ്ടതും പങ്കുവയ്‌ക്കേണ്ടതുമുണ്ട്. ഇത്തരം തുറന്ന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ബിസിനസ് കോണ്‍ക്ലേവ് എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച സംരംഭകരെ പരിചയപ്പെടുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള സുവര്‍ണാവസരം തന്നെയാണിത്. നിങ്ങളുടെ ആശയങ്ങള്‍ അവരോട് സംവദിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ തേടുന്നതിനും ചിലപ്പോള്‍ നിങ്ങള്‍ക്കൊപ്പം അവരെ ബിസിനസ്സില്‍ അവരെയും പങ്കുചേര്‍ക്കുന്നതിനും ഈ കൂട്ടായ്മ വഴി തുറന്നേക്കും. സമാനചിന്താഗതിക്കാരായ ബിസിനസ് വ്യക്തിത്വങ്ങളെ അടുത്തറിയാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപത്തിന്റെ പുത്തന്‍ സാധ്യതകളാണ് തുറന്നു വന്നിരിക്കുന്നത്. ബിസിനസ്സിന്റെ അനന്ത സാധ്യതകളെ അടുത്തറിയാനുള്ള അവസരം വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ്സ് ഫോറം ഒരുക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളെയും ലണ്ടനിലേക്ക് സ്വാഗതം ചെയ്യുകയാണ്.

പുത്തന്‍ കാലത്തെ പുതു ചുവടുവയ്പ്പിന്റെ പുതു അധ്യായം നമുക്ക് ഇവിടെ നിന്നും ആരംഭിക്കാം…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com