Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാര്‍ലമെന്‍റ്പരിസരത്ത് മാധ്യമങ്ങള്‍ക്ക് അപ്രതീക്ഷിത വിലക്ക്

പാര്‍ലമെന്‍റ്പരിസരത്ത് മാധ്യമങ്ങള്‍ക്ക് അപ്രതീക്ഷിത വിലക്ക്

ന്യൂഡൽഹി: പാര്‍ലമെന്‍റ്പരിസരത്ത് മാധ്യമങ്ങള്‍ക്ക് അപ്രതീക്ഷിത വിലക്ക്. അംഗങ്ങള്‍ അകത്തേയ്ക്ക് പോവുന്ന കവാടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥര്‍ വിലക്കി.  പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉറപ്പ് നല്‍കി. ബജറ്റിലെ അവഗണന ഇന്നും കേരള അംഗങ്ങള്‍ ഉന്നയിച്ചു.  

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നടക്കുന്നയിടം കൂടിയാണ് മകരദ്വാര്‍. സഭചേരുന്നതിന് മുമ്പ് ഇവിടെയാണ്  അംഗങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതും. വെള്ളിയാഴ്ചവരെ പ്രവേശനമുണ്ടായിരുന്ന മകര്‍ദ്വാറില്‍ ഇന്നുമുതല്‍ നില്‍ക്കരുതെന്ന ഉത്തരവിറക്കിയത് ഒരുവിധ കൂടിയാലോചനയുമില്ലാതെ. വിഷയം പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ ഉന്നയിച്ചു. പാവപ്പെട്ട മാധ്യപപ്രവര്‍ത്തകരെ തടഞ്ഞു എന്ന പ്രയോഗത്തില്‍ ഇടപെട്ട സ്പീക്കര്‍ , അവര്‍ പാവപ്പെട്ടവരല്ല എന്ന് തിരുത്തി.  ബജറ്റില്‍ കേരളത്തോടുള്ള അവഗണന ഇന്നും അംഗങ്ങളുയര്‍ത്തി.  ഓള്‍ഡ് രജീന്ദര്‍ നഗറിലെ കോച്ചിങ് സെന്‍റര്‍ ദുരന്തം രാജ്യസഭയില്‍ ഹ്വസ്വ ചര്‍ച്ചയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments