വയനാട് : മുണ്ടക്കൈ ചൂരൽമലയിലാണ് രണ്ടുതവണ ഉരുള്‍പൊട്ടിയത്. ചൂരല്‍മല മേഖലയില്‍ എട്ടു മരണം. നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. നാലും പുരുഷന്മാര്‍, മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചുവീടുകളും സ്കൂളും തകര്‍ന്നതായി നാട്ടുകാര്‍, രണ്ടുതവണ ഉരുള്‍പൊട്ടി. വീടുകളിൽ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു, ചെളിയും വെള്ളവും 5.45നും ഒലിച്ചുവന്നു. രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടെ മാറ്റുന്നു. ആദ്യ ഉരുള്‍പൊട്ടല്‍ ഒരുമണിക്ക് മുണ്ടക്കൈ ടൗണില്‍. രണ്ടാമത്തേത് ചൂരല്‍മല സ്കൂളിന് സമീപം നാലുമണിയോടെ. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു.
വയനാട്ടില്‍ രണ്ട് യൂണിറ്റ് സൈന്യം എത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായ എല്ലാ രീതികളും തേടുമെന്ന് മുഖ്യമന്ത്രി. കൂനൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ 7.30ന് എത്തും, താല്‍ക്കാലിക പാലം നിര്‍മിക്കും. നാലു മന്ത്രിമാര്‍ വയനാട്ടിലേക്ക്, കണ്‍ട്രോള്‍ റൂം നമ്പര്‍: 9656938689, 8086010833