വയനാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിച്ചത്. മണിക്കൂറോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്.