മുണ്ടക്കൈ:മുണ്ടക്കൈ ദുരന്തത്തിലെ മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് അധികൃതർ. നിലവിൽ മരിച്ചവരുടെ എണ്ണം 264 കടന്നു. സ്ഥിരീകരിച്ച 96 മൃതദേഹങ്ങളിൽ 78 എണ്ണം വിട്ടുനൽകി. 191 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക വിവരം.
ഇന്നത്തെ രക്ഷാപ്രവർത്തനം അൽപസമയത്തിനകം ആരംഭിക്കും. ജെ.സി.ബി ഉപയോഗിച്ച് കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ ഇന്നും തിരച്ചിൽ തുടരും. കിട്ടിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്. ജനിതകപരിശോധനകൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8304 പേരാണ് കഴിയുന്നത്.