നെടുമ്പാശേരി : വിമാനത്താവളങ്ങളിലൂടെയുള്ള യാത്രയ്ക്ക് ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര തുടങ്ങിയവ വേണമെന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നിർദേശം വിമാനത്താവളങ്ങളിൽ നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനവും ചെക്ക്–ഇൻ നടപടികളും ആയാസരഹിതമായി നടക്കുന്നതിനാണ് ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. യാത്രക്കാരുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തിനു വേണ്ടിയാണ് നിർദേശിച്ചിട്ടുള്ളത്.
ബാർ കോഡ് ഉപയോഗിച്ചുള്ള ചെക്ക്–ഇൻ, ഡിജി യാത്ര എന്നിവ നിർബന്ധമാക്കിയിട്ടില്ലെന്നും യാത്രക്കാർക്ക് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ചും യാത്ര ചെയ്യാമെന്നും സിയാൽ അധികൃതർ അറിയിച്ചു.