മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഉത്തരാഖണ്ഡിൽ ഇതുവരെ14 പേർക്കാണ് ജീവൻ നഷ്ടമായത്.10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹിമാചലിൽ ആറുപേരാണ് മരിച്ചത്. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇരു മേഖലളിലും കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. കനത്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.
അപകടകരമായ കാലാവസ്ഥയെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഘോരപരവ്, ലിഞ്ചോളി, എന്നിവിടങ്ങളിലേക്കുള്ള
യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രം രണ്ട് എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചു.