പി പി ചെറിയാൻ
ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം സെപ്റ്റംബർ 14, ശനിയാഴ്ച രാവിലെ 10 മണി മുതൽ മാർത്തോമ്മാ ഇവന്റ് സെന്റർ, 11550 ലൂണ റോഡ്, ഫാർമേഴ്സ് ബ്രാഞ്ച്, ടിഎക്സ്, 75234 സംഘടിപ്പിക്കുന്നു. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആഘോഷങ്ങളിൽ മെഗാ തിരുവാതിര, ഓണച്ചുവട്, കേരളനടനം, ശിങ്കാരിമേളം, അത്തപ്പൂക്കളം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം കൊണ്ടുവരുവാനും പരമ്പരാഗതമായ വസ്ത്രം ധരിക്കുവാനും ശ്രദ്ധിക്കണമെന്ന് സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുബി ഫിലിപ്പ് – 972 352 7825, വിനോദ് ജോർജ് – 203 278 7251 .