തിരുവനന്തപുരം: കുട്ടികളില്ലാത്ത സ്കൂളുകൾ തുടരേണ്ടതില്ലെന്ന് ഖാദർ കമ്മിറ്റി ശിപാർശ. സ്കൂളുകൾ അടച്ച് പൂട്ടി വിദ്യാഭ്യാസേതര കാര്യങ്ങൾക്ക് ഉപയോഗിക്കരുത്. ഇത്തരം സ്കൂളുകളുടെ കണക്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദേശം.
തീരുമാനമെടുക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി അഭിപ്രായം തേടണം. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കണമെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണ് നിർദ്ദേശം. ഇവ കുട്ടികളുടെ കലാ,കായിക,സാംസ്കാരിക പരിശീലനത്തിന് ഉപയോഗിക്കണം, വിദ്യാഭ്യാസ വകുപ്പ് ഇത്തരം സ്കൂളുകളുടെ കണക്കെടുക്കണം, തീരുമാനമെടുക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി അഭിപ്രായം തേടണം തുടങ്ങിയ നിര്‍ദേശങ്ങളും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.
കുട്ടികൾ വരുന്ന മുറക്ക് ഇവ പഴയ നിലയിൽ പ്രവർത്തിപ്പിക്കണമെന്നും നിർദേശം. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കണമെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണ് ഈ നിർദേശം.