തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി താരം പി.ആര് ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷന് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിലെന്ന് കത്തില്‍ പറയുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.