Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പം: മോദി

പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പം: മോദി

ന്യൂഡൽഹി: ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും.അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയെന്നും മോദി പറഞ്ഞു.

അതേസമയം, പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പ്രധാനമന്ത്രി അനുശോചനം അർപ്പിച്ചു. പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.

‘രാജ്യത്തെ സായുധ സേന സർജിക്കൽ, വ്യോമാക്രമണം നടത്തുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറയുന്നു. പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താൽക്കാലിക കൈയടിക്ക് വേണ്ടിയല്ല. മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ്. കഴിഞ്ഞ 10 വർഷത്തെ വളർച്ച യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നത്.ഒരു കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ലക്ഷാധിപതികളായി. 10 കോടിയിലധികം വനിതകളിൽ നിന്ന് സ്വയംപര്യാപ്തരാണ്’. മോദി പറഞ്ഞു.

‘ബഹിരാകാശ രംഗത്ത് സർക്കാർ വലിയ മുന്നേറ്റം നടത്തി.ബഹിരാകാശ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ കൂടുതൽ വരുന്നു.ഇന്ത്യയുടെ വളർച്ച ബഹിരാകാശ നേട്ടങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ്.പുതിയ ക്രിമിനൽ നിയമങ്ങൾ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തി.ചെറിയ കാര്യങ്ങൾക്ക് ജയിലിൽ ഇടുന്ന നിയമങ്ങൾ ഇല്ലാതാക്കി. സേവനത്തിന് അവസരം നൽകിയ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു’. അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments